ശാസ്താംകോട്ടയില്‍ മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറി ; ഗര്‍ഭസ്ഥശിശു മരിച്ചു

241

ശാസ്താംകോട്ട : ശൂരനാട് വടക്ക് പള്ളിയില്‍ നിന്നു മതപ്രഭാഷണം കേട്ടിറങ്ങിയവര്‍ക്കിടയിലേക്കു ലോറി പാഞ്ഞുകയറി. അപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ചു. ഗര്‍ഭിണിയുള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ശൂരനാട് വടക്ക് മുസ്‌ലിം ജമാ അത്ത് പള്ളിക്കു സമീപമാണു സംഭവം. ശൂരനാട് വടക്ക് തെക്കേമുറി പ്ലാവിലതെക്കേതില്‍ നാഹി(19)യുടെ ഗര്‍ഭസ്ഥ ശിശുവാണു മരിച്ചത്. നാഹിയെ പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ ശാസ്താംകോട്ടയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ഇയാള്‍ വണ്ടിയോടിച്ചതെന്ന് പോലീസ് പറഞ്ഞു.

NO COMMENTS