വാഗമണില്‍ വാന്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു

184

മൂലമറ്റം: വാഗമണില്‍ പരസ്യചിത്രീകരണം കഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച ടെന്പോ ട്രാവലര്‍ കൊക്കയിലേക്കു മറിഞ്ഞ് ക്രെയിന്‍ ഓപ്പറേറ്റര്‍ മരിച്ചു. മുഹമ്മ പഞ്ചായത്ത് 11-ാം വാര്‍ഡ് തോട്ടുങ്കല്‍ പരേതനായ മണിയന്‍റെയും അരുന്ധതിയുടെയും മകന്‍ ഷൈജു (40) ആണു മരിച്ചത്. പരുക്കേറ്റ സുഭാഷ്(37), ശരത് (37), തൊടുപുഴ സ്വദേശി ബൈജു (32) എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം വാഗമണ്‍ റോഡില്‍ ഇലപ്പള്ളി മേത്താനം എസ്റ്റേറ്റ് കവലയ്ക്കു സമീപം ഞായറാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. ആരതിയാണ് ഷൈജുവിന്‍റെ ഭാര്യ. അഭിജിത്ത് (സി.എം.എസ്.എല്‍.പി.എസ്. വിദ്യാര്‍ഥി), അക്ഷര.എറണാകുളം മദര്‍ലാന്‍ഡ് സിനിമ യൂണിറ്റിന്‍റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.വാഗമണില്‍ സണ്‍ഗ്ലാസിന്‍റെ പരസ്യം ചിത്രീകരിച്ച്‌ മടങ്ങുകയായിരുന്ന സാങ്കേതിക പ്രവര്‍ത്തകരാണു വാഹനത്തിലുണ്ടായിരുന്നത്. നൂറ്റന്പതടി താഴ്ചയിലേക്കു മറിഞ്ഞ വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാഞ്ഞാര്‍ സി.ഐ. മാത്യു ജോര്‍ജ്, എസ്.ഐ: വി.ജയകുമാര്‍, എ.എസ്.ഐ: കെ.എ. സജി, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും മൂലമറ്റം ഫയര്‍ഫോഴ്സും ചേര്‍ന്നാണ് വാഹനം കൊക്കയില്‍ കണ്ടെത്തിയത്.