വേങ്ങരയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ ജീപ്പ് മറിഞ്ഞ് 22 പേര്‍ക്ക് പരുക്ക്

207

മലപ്പുറം • വേങ്ങര ഊരകത്ത് സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയ ജീപ്പ് മറിഞ്ഞ് 22 വിദ്യാര്‍ഥികള്‍ക്കു പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഊരകം പീസ് പബ്ലിക് സ്കൂളിലെ കുട്ടികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ജീപ്പ് റോഡില്‍നിന്നു ചെങ്കല്‍ ക്വാറിയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.