കോ​ഴി​ക്കോ​ട് ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച്‌ ആറ് പേര്‍ മ​രി​ച്ചു

279

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ആറ്​ മരണം. ബ​സും ജീ​പ്പും കൂ​ട്ടി​യി​ടിച്ചാണ് അപകടമുണ്ടായത്. അടിവാരത്താണ് അപകടം നടന്നത്. മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ ഒടുവിന്‍ചാല്‍ സ്വദേശി പ്രമോദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. മരിച്ചവരിലേറേയും ജീപ്പിലുണ്ടായിരുന്നവരാണെന്നാണ് വിവരം.