റോഡിലെ കുഴിയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

187

പാലക്കാട്: റോഡിലെ കുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.
ഒറ്റപ്പാലത്താണ് റോഡിലെ കുഴിയില്‍ വീണ് മായന്നൂര്‍ സ്വദേശി ശ്രീശബരി മരിച്ചത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് സമീപം ആണ് അപകടമുണ്ടായത്. റോഡിലെ കുഴിയെ തുടര്‍ന്ന് സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോള്‍ പിന്നില്‍ വരികയായിരുന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും പരിക്കേറ്റു. കുട്ടിയെ ഉടന്‍ തന്നെ ഒറ്റപ്പാലത്തെ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ശ്രീശബരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതിഷേധ സൂചകമായി നാട്ടുകാര്‍ ഒറ്റപ്പാലത്ത് റോഡ് ഉപരോധിച്ചു.

NO COMMENTS