കോഴിക്കോട് ബൈപാസില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച

257

കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ ടാങ്കര്‍ ലോറി കാറിലിടിച്ചു മറിഞ്ഞ് വാതക ചോര്‍ച്ച. പുലര്‍ച്ചെയോടെ രാമനാട്ടുകരയ്ക്ക് പോകുന്ന ബൈപ്പാസില്‍ മൊകവൂരിലായിരുന്നു അപകടം. വാതക ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശവാസികളില്‍ ചിലര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുവന്നു റിപ്പോര്‍ട്ടുണ്ട്. ഫയര്‍ഫോഴ്സും പോലീസും എത്തി ചോര്‍ച്ചയടച്ചു. ബൈപ്പാസിലെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ടാങ്കര്‍ അപകട സ്ഥലത്തു നിന്ന് നീക്കാനുള്ള ശ്രമം ആരംഭിച്ചു. വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് പൂര്‍ണ്ണമായും അടച്ചതായി പോലീസ് പറഞ്ഞു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ഗ്യാസ് ചോര്‍ന്നു അപകടം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാം എടുത്തതായി പോലീസും ഫയര്‍ഫോഴ്സും അറിയിച്ചു.

NO COMMENTS