റിയാദ് ; മക്കയിലേക്കു പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. റിയാദിൽനിന്നു മക്കയിലേക്കു പോകവെ പുലർച്ചെ രണ്ട് മണിയോടെ ദിലം എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. എറണാകുളം സ്വദേശി ഷഹീൻ ബാബുവിന്റെ ഭാര്യ ഷബീന, ആറ് മാസം പ്രായമുള്ള കുട്ടി ലിയ ഫാത്തിമ എന്നിവരാണു മരിച്ചത്. ഷഹീനെയും മറ്റൊരു മകളെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.