കന്നട സീരിയല്‍ നടിയും മോഡലുമായ രേഖ സിന്ധു വാഹനാപകടത്തില്‍ മരിച്ചു

247

കന്നട സീരിയല്‍ നടിയും മോഡലുമായ രേഖ സിന്ധു വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈ– ബെംഗളൂരു ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിലാണ് രേഖ സിന്ധുവിന് ജീവന്‍ നഷ്‍ടമായത്. രേഖ സിന്ധുവിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ പര്‍ണാംബട്ടില്‍ വച്ചാണ് അപകടമുണ്ടായത്. രേഖ സിന്ധു സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയില്‍ ഇടിക്കുകയായിരുന്നു. അഭിഷേക് കുമാരന്‍ (22), ജയന്‍കന്ദ്രന്‍ (23), രക്ഷന്‍ (20) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തിരുപ്പത്തൂരിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി കന്നഡ, തമിഴ് സീരിയലുകളില്‍ രേഖ സിന്ധു അഭിനയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY