ഹിമാചല്‍പ്രദേശില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ആറു മരണം

186

ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയ സംഘത്തിന്റെ കാറാണ് അപകടത്തില്‍പെട്ടത്. ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം പുരുഷന്‍മാരാണ്.

NO COMMENTS

LEAVE A REPLY