ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

274

ബെംഗളുരു: ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം പെരുവല്ലൂര്‍ വെണ്ണാര്‍ വീട്ടില്‍ ശശിധരന്‍ നായരുടെ മകള്‍ അശ്വതി എസ്. നായര്‍ (20) ആണ് മരിച്ചത്. മൈസൂരു ബെംഗളൂരു പാതയിലെ ബിഡദിക്കുസമീപമായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ചങ്ങരംകുളം സ്വദേശി ദീപ്തി ദാസിന് (20) പരിക്കേറ്റു. ദീപ്തിയെ ബെംഗളുരുവിലെ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു. ഹാസനിലെ ഹസനബ ഡെന്റല്‍ കോളേജിലെ രണ്ടാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥികളാണ് ഇരുവരും. ബിഡദിക്കു സമീപത്തെ വണ്ടര്‍ലാ സന്ദര്‍ശിക്കാന്‍ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു അശ്വതി. തിരികെവരുമ്പോള്‍ വാഹനത്തില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കവേ ബസ് ഇടിക്കുകയായിരുന്നു. അശ്വതി സംഭവസ്ഥലത്തുതന്നെ മരിച്ചു. ബെംഗളുരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച പരിശോധന നടത്തിയശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. കെ.എം.സി.സി. ബിഡദി ശാഖാ പ്രവര്‍ത്തകര്‍ ആവശ്യമായ സഹായം നല്‍കി.

NO COMMENTS

LEAVE A REPLY