ശരീരത്തിലൂടെ മുള തുളച്ച്‌ കയറിയ ബസ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

228

കൊല്‍ക്കത്ത: ശരീരത്തിലൂടെ മുള തുളച്ച്‌ കയറിയ ബസ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ലക്ഷ്മി കാണ്ഡ ഭൂനിയ (50) എന്ന് ബസ് ഡ്രൈവറാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ബംഗാളിലെ ദിംഗയില്‍ വച്ച്‌ മുള കയറ്റി പോകുന്ന ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഭൂനിയയുടെ ശരീരത്തിലൂടെ മുള തുളച്ച്‌ കയറിയത്.മൂന്ന് അടി നീളമുള്ള മുളയാണ് ഭൂനിയയുടെ ശരീരത്തിലൂടെ തുളച്ച്‌ കയറിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ഭൂനിയയെ ശസ്ത്രക്രിയയിലൂടെയാണ് രക്ഷപെടുത്തിയത്. മുന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുള പുറത്തെടുത്തത്. 12 സര്‍ജന്‍മാര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കി. കൊല്‍ക്കത്തയിലെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയ നടന്ന മൂന്ന് മണിക്കൂറും ഭൂനിയ ഉണര്‍ന്നിരിക്കുകയായിരുന്നു. ചെറിയ ഡ്രസിംഗുകള്‍ക്ക് നല്‍കുന്ന മരവിപ്പിക്കല്‍ മാത്രമാണ് ഭൂനിയയ്ക്ക് നല്‍കിയത്. രോഗിയെ ഇരുത്തിക്കൊണ്ട് ശസ്ത്രക്രിയ ചെയ്യേണ്ടതിനാല്‍ മറ്റ് ശസ്ത്രക്രിയകള്‍ക്ക് നല്‍കുന്ന അനസ്തേഷ്യ നല്‍കാന്‍ നിര്‍വാഹമില്ലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY