ആന്ധ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

235

വിജയവാഡ: ആന്ധ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. ഭുവനേശ്വരില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് നദിയിലേക്ക് മറിഞ്ഞത്.ആന്ധ്രപ്രദേശിലെ വിജയവാഡയ്ക്ക് സമീപത്തു വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ നന്ദിഗാമ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്. ഒഡീഷ്യയില്‍ നിന്നും തെലുങ്കാനയിലേക്കുള്ള യാത്രയില്‍ 1000 കിലോമീറ്റര്‍ യാത്ര ചെയ്ത ശേഷമാണ് അപകടമുണ്ടായത്. അമിതവേഗത്തിലായിരുന്ന ബസ് പാലത്തിന്റെ വശങ്ങളിലുള്ള കൈവരികള്‍ തകര്‍ത്ത് വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗ്യാസ് കട്ടറുകളുടെ സഹായത്തോടെയാണ് യാത്രക്കാരെ രക്ഷിച്ചത്. തെലുങ്ക് ദേശം പാര്‍ട്ടിയിലെ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍പെട്ടത്. െ്രെഡവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നും സംശയിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY