നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി അഞ്ചുപേര്‍ക്കു ഗുരുതര പരുക്ക്

194

കാഞ്ഞങ്ങാട്• നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി ബസ് കാത്തു നിന്ന മൂന്നു സ്ത്രീകളടക്കം അഞ്ചുപേര്‍ക്കു ഗുരുതര പരുക്ക്. ഇന്നു നാലുമണിയോടെ ചേറ്റുകുണ്ടിലാണ് അപകടം. ബൈക്കില്‍ വന്ന രണ്ടു പേര്‍ക്കും വഴിയരികില്‍ നിന്ന സ്ത്രീകള്‍ക്കുമാണ് പരുക്ക്. മൂന്നു പേരെ മംഗളൂരു ആശുപത്രിയിലേക്കും ശേഷിക്കുന്നവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്നു നാട്ടുകാര്‍ കാഞ്ഞങ്ങാട് കാസര്‍കോട് തീരദേശപാത ഉപരോധിച്ചു.

NO COMMENTS

LEAVE A REPLY