സൗദിയില്‍ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു

231

ഖമീസ് മുഷൈത്ത്: സൗദിയിലെ ഖമീസ് മുഷൈത്ത് വാദ്യാനു സമീപം അല്‍ മസ്കി അല്‍ഗര മലയോരപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുറ്റിപ്പുറം സ്വദേശി മരിച്ചു.തവന്നൂര്‍ മരത്തില്‍പടി കുഴികണ്ടത്തില്‍ ആലി ഖദീജ ദമ്ബതികളുടെ മകന്‍ അന്‍വര്‍ സാദാത്ത് (36) ആണ് മരിച്ചത്. റെന്റ് എ കാറില്‍ മസ്കി ഭാഗത്തേക്ക് വാഹനമോടിച്ച്‌ പോകുമ്ബോള്‍ വളവില്‍നിന്നും താഴേക്ക് മറിഞ്ഞാണ് അപകടം.എഴു വര്‍ഷമായി സൗദിയിലുള്ള സാദത്ത് അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിചെയ്തു വരികയായിരുന്നു. മുന്ന് വര്‍ഷം മുമ്ബാണ് അവസാനം നാട്ടില്‍ വന്നുപോയത്. ഭാര്യ: റഹ്മത്ത്. മകന്‍: അര്‍ഷിക്.

NO COMMENTS

LEAVE A REPLY