ദേശീയപാതയില്‍ കാറും വാനും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

205

ആലപ്പുഴ: ആലപ്പുഴ വളവനാടിനു സമീപം ദേശീയപാതയില്‍ കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റാന്നി ഇടമണ്‍ തെക്കുംമൂട്ടില്‍ ടി.ഡി.രാജന്‍ ഇവരുടെ ബന്ധുവും റാന്നി സ്വദേശിയും മഹാരാഷ്ടയില്‍ താമസക്കാരനുമായ ജോണ്‍ ബ്ലാസ്റ്റ എന്നിവരാണു മരിച്ചത്. ജോണ്‍ ബ്ലാസ്റ്റയുടെ ഭാര്യ ക്രിസ്റ്റില്ലയെ ഗുരുതര പരുക്കുകളോടെ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

NO COMMENTS

LEAVE A REPLY