ശബരിമല തീര്‍ഥാടകരുടെ കാറും ഒട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഒട്ടോഡ്രൈവര്‍ മരിച്ചു

208

കോട്ടയം• ശബരിമല തീര്‍ഥാടകരുടെ കാറും ഒട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഒട്ടോഡ്രൈവര്‍ എരുമേലി കുന്നുംപുറത്ത് ജോമോന്‍ (25) മരിച്ചു. അപകടത്തില്‍ കാറില്‍ യാത്ര ചെയ്ത ശബരിമല തീര്‍ഥാടകരായ തൃശൂര്‍ ഏനാമാക്കല്‍ കാരണത്ത് സദാശിവന്‍ (42) മക്കളായ അഭിജിത്ത് (14), അതുല്‍രാജ് (12) അയല്‍വാസികളായ പള്ളിത്താഴത്ത് റോഷന്‍ (30), തേലാപ്പളളി ലിന്റോ(28) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികി‍ല്‍സയിലാണ്. ഇതില്‍ സദാശിവന്‍ റോഷന്‍ എന്നിവര്‍ക്ക് തലയ്ക്ക് പരുക്കുണ്ട്. ഇവരുടെ നില ഗുരുതരമല്ല. ജോമോന്റെ സഹോദരിയെയും അയല്‍വാസിയായ കുട്ടിക്കും പരുക്കുണ്ട്.

NO COMMENTS

LEAVE A REPLY