ശബരിമല നിലയ്ക്കലില്‍ വാഹനാപകടം: 2 മരണം

205

ശബരിമല: ശബരിമല നിലയ്ക്കലിനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശികളായ സരസ്വതി, സരോജിനി എന്നിവരാണ് മരിച്ചത്. ജീപ്പും കെ എസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ 2 പേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശബരിമല ക്ഷേത്രദര്‍ഡശനം കഴിഞ്ഞ് മടങ്ങുന്പോഴാണ് അപകടം.