ട്രെയിനില്‍നിന്നു വീണ് ആന്ധ്ര സ്വദേശിയായ സ്ത്രീ മരിച്ചു

194

മലപ്പുറം • ഒാടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു വീണ് ആന്ധ്ര സ്വദേശിയായ സ്ത്രീ മരിച്ചു. തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് വള്ളിക്കുന്ന് സ്റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനില്‍നിന്നു ട്രാക്കിലേക്കു വീണാണു ആന്ധ്ര ചിറ്റൂര്‍ ജില്ലയിലെ സൗദാപ്പള്ളി ഇസ്മായിലിന്റെ ഭാര്യ അമീര്‍ജാന്‍ (45) മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കുറ്റിപ്പുറത്തുനിന്നു കോഴിക്കോട്ടേക്കു പോവുകയായിരുന്നു ഇവര്‍. നാടോടിസംഘത്തിലെ അംഗമായ അമീര്‍ജാന്‍ കുറെക്കാലമായി കുറ്റിപ്പുറത്താണു താമസം.

NO COMMENTS

LEAVE A REPLY