തമിഴ്നാട്ടിലെ കരൂരില്‍ കാര്‍ അപകടത്തില്‍ മൂന്നു എറണാകുളം സ്വദേശികള്‍ മരിച്ചു

243

കൊച്ചി • തമിഴ്നാട്ടിലെ കരൂരില്‍ കാര്‍ അപകടത്തില്‍ കാക്കനാട് ഇടച്ചിറ സ്വദേശിയും സഹോദരിമാരും മരിച്ചു. ഇടച്ചിറ അരയിടത്തുകുടി ബക്കര്‍ (55), സഹോദരിമാര്‍ ആസിയ (50), നസീമ (45) എന്നിവരാണു മരിച്ചത്. തീര്‍ഥാടനത്തിനായി നാഗൂരിലേക്കു പോകുമ്ബോഴാണ് അപകടം. കാക്കനാട്ടുനിന്നു ബന്ധുക്കള്‍ കരൂരിലേക്കു പോയിട്ടുണ്ട്.