ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മധ്യവയസ്കന്‍ മരിച്ചു

201

കല്‍പ്പറ്റ • ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് മധ്യവയസ്കന്‍ മരിച്ചു. വയനാട് വൈത്തിരി കാപ്പുവയല്‍ സ്വദേശി നാരായണനാണ് മരിച്ചത്. പൊഴുതനയില്‍ തേയില എസ്റ്റേറ്റ് ജീവനക്കാരനായ നാരയണന്‍ സുഹൃത്തിനൊപ്പം ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. കന്നുകാലികള്‍ വരുന്നത് കണ്ട് ബൈക്ക് നിര്‍ത്തുന്നതിനിടയില്‍ പാലത്തില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. സഹയാത്രികനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.