ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരംവീണ് ഒരാള്‍ മരിച്ചു

167

കായംകുളം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരംവീണ് ഒരാള്‍ മരിച്ചു. കായംകുളം മുരുക്കുമ്മൂട് സ്വദേശി അലി അക്ബറാ(55)ണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മകന്റെ ഭാര്യ പരിക്കുകളോടെ ആശുപത്രിയിലാണ്. കായംകുളത്ത് വ്യാഴാഴ്ച വൈകിട്ടാണ് അപകടം.