അരൂര്‍ പാലത്തില്‍ നിന്ന് ജീപ്പ് കായലിലേക്ക് മറിഞ്ഞ് കാണാതായ അഞ്ചു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

227

കൊച്ചി • അരൂര്‍ പാലത്തില്‍ നിന്ന് ജീപ്പ് കായലിലേക്ക് മറിഞ്ഞ് കാണാതായ അഞ്ചു പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടമുണ്ടായപ്പോള്‍ തന്നെ നാലുപേരെ രക്ഷപെടുത്തിയിരുന്നു. ബുധനാഴ്ച രാത്രിയോടെ ജീപ്പ് കിട്ടിയെങ്കിലും മലയാളിയായ ഡ്രൈവറെയും നേപ്പാള്‍ സ്വദേശികളായ നാലും തൊഴിലാളികളേയും കണ്ടെത്താനായില്ല. കാണാതായവര്‍ക്കു വേണ്ടി പൊലീസും ഫയര്‍ ആന്‍ഡ് റെസ്ക്യൂവും നാവികസേനയുടെ ഡൈവിങ് ടീമും തിരച്ചില്‍ നടത്തുകയാണ്. ഇടപ്പളളി ചിത്ര ഡെക്കറേഷന്‍സിലെ പന്തല്‍ നിര്‍മാണത്തൊഴിലാളികളായ ഇവര്‍ ബോള്‍ഗാട്ടി പാലസിലെ പന്തല്‍ ജോലിക്കു ശേഷം ചേര്‍ത്തല പാണാവള്ളിയിലെ താമസസ്ഥലത്തേക്കു പോകുമ്ബോള്‍ ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ഇടപ്പളളി ചിത്ര ഡെക്കറേഷന്‍സിലെ പന്തല്‍ നിര്‍മാണത്തൊഴിലാളികളായ ഇവര്‍ ബോള്‍ഗാട്ടി പാലസിലെ പന്തല്‍ ജോലിക്കു ശേഷം ചേര്‍ത്തല പാണാവള്ളിയിലെ താമസസ്ഥലത്തേക്കു പോകുമ്ബോള്‍ ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. മുന്നില്‍ പോയ ലോറിയെ ഇടതുവശത്ത് കൂടി മറികടക്കാന്‍ ശ്രമിക്കുന്നതിനിയിലാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരി അഞ്ചുമീറ്ററോളം തകര്‍ത്താണു ജീപ്പ് 30 അടിയിലേറെ താഴെ വേമ്ബനാട്ടു കായലിന്റെ കൈവഴിയായ കൈതപ്പുഴ കായലില്‍ പതിച്ചത്.