സ്വകാര്യ ബസില്‍ നിന്നു വീണു പരുക്കേറ്റു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

217

കൊല്ലം • സ്വകാര്യ ബസില്‍ നിന്നു വീണു പരുക്കേറ്റു ചികില്‍സയിലായിരുന്ന വര്‍ക്കല ശിവഗിരി പുത്തന്‍ചന്ത ഓംനിവാസില്‍ തങ്കരാജ് (55) മരിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നു കടപ്പാടയ്ക്കു സമീപമാണു അപകടമുണ്ടായത്. ബസിന്‍റെ ചവിട്ടുപടിയില്‍ നിന്നു വീണു പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വിളമ്പു തൊഴിലാളിയായ തങ്കരാജ് കൊല്ലത്തു ജോലി കഴിഞ്ഞു നാട്ടിലേക്കു മടങ്ങുമ്ബോഴായിരുന്നു അപകടം. പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ: പരേതയായ സുഭദ്ര. മകള്‍:ധന്യ. മരുമകന്‍: ദീപു. കൊല്ലം ട്രാഫിക് പൊലീസ് കേസെടുത്തു.