താനൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 23 കുട്ടികള്‍ക്കു പരുക്ക്

207

മലപ്പുറം• താനൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 23 കുട്ടികള്‍ക്കു പരുക്ക്. മൂന്നുപേരുടെ നില ഗുരുതരം. പരപ്പനങ്ങാടി താഅലിമുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ബസ്സാണു താനൂര്‍ സ്കൂള്‍പ്പടിക്കു സമീപം മറിഞ്ഞത്. ഇന്നു രാവിലെയാണു സംഭവം. പാലത്തിന്റെ കൈവരിയിലിടിച്ചാണു ബസ് മറിഞ്ഞത്. പരുക്കേറ്റവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY