മണ്ണുമാന്തി യന്ത്രം കാറിലിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

234

കോട്ടയ്ക്കല്‍ • മണ്ണുമാന്തി യന്ത്രം കാറിലിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. അനന്താവൂര്‍ ചേരുരാല്‍ ചെറിയാംപുറത്ത് ഹസന്‍ (60), ഭാര്യ ആയിഷ (55 ), മരുമകള്‍ ഫാത്തിമ സുഹറ (24 ) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ പുത്തനത്താണിക്കടുത്ത് കുട്ടികളത്താണിയിലാണ് അപകടം. ഗുരുതരമായി പരുക്കേറ്റ റിസാ ഫാത്തിമ (രണ്ട്) കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ പുത്തനത്താണിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ദാമോദരന്‍പടിക്കു സമീപത്തുണ്ടായ അപകടത്തില്‍ കൊടയ്ക്കല്‍ അജിതപ്പടിയില്‍ മണ്ണൂപ്പറമ്ബില്‍ അയ്യപ്പന്റെ മകന്‍ ജയേഷ് (29) ആണു മരിച്ചത്.

NO COMMENTS

LEAVE A REPLY