സ്വാശ്രയ ഫീസ് വര്‍ധനയ്ക്കെതിരെ എ.ബി വി.പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം

168

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധനയ്ക്കെതിരെ എ.ബി വി.പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. മാര്‍ച്ചിനു നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് അമ്ബതോളം വരുന്ന പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയത്. എന്നാല്‍ സെക്രട്ടറിയേറ്റിന് നൂറ് മീറ്റര്‍ മുമ്ബ് വച്ച്‌ ബാരിക്കേഡ് ഉയര്‍ത്തി മാര്‍ച്ച്‌ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പിന്നീട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.