നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് കുട്ടിയുടെ പിതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

185

കോഴിക്കോട്: അഞ്ച് ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് പറഞ്ഞ് നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് കുട്ടിയുടെ പിതാവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ശനിയാഴ്ച രാവിലെയോടെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മാപ്പ് എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ തനിക്കു പറ്റിയ തെറ്റ് ഏറ്റുപറയുകയാണെന്നും കുഞ്ഞിനെ പട്ടിണിക്കിട്ടു കൊല്ലാന്‍ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ എന്നും പറയുന്നു. തന്‍റെ അന്ധവിശ്വാസങ്ങളും മാനസിക അസ്വാരസ്യങ്ങളുമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. ചിലരാല്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഇത്തരത്തില്‍ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെയെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ നഴ്സിന്‍റെ പരാതിയെ തുടര്‍ന്ന് പിതാവ് അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലീസ് കേസെടുത്തിരുന്നു.