ഡോക്ടറേറ്റ് നേടിയ അബൂബക്കർ കുറ്റിക്കോലിന് അബുദാബി കെ എo സി സി സ്വീകരണം നൽകി ആദരിച്ചു.

186

അബുദാബി: ചെന്നൈ എ പി ജെ അബ്ദുൽ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് മാനേജ്മെന്റിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അബുദാബി യിലെ പ്രമുഖ വ്യവസായിയും സേഫ് ലൈൻ ഇലക്ട്രിക്കൽ മാനേജിംഗ് ഡയറക്ടറും ജീവകാരുണ്യ പ്രവർത്തകനുമായ ഡോക്ടർ അബൂബക്കർ കുറ്റിക്കോലിന് അബുദാബി കെ എo സി സിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം മണ്ഡലം കെ എo സി സി പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ ഡോക്ടറേറ്റ് നേടിയ അബൂബക്കർ കുറ്റി കോലിന് ഉപഹാരം നൽകിയാണ് ആദരിച്ചത് .

ചടങ്ങിൽ ജില്ലാ കെ എo സി സി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പൊവ്വൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എo സി സി പ്രസിഡന്റ് ഷുക്കൂർ കല്ലിങ്കാൽ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല സ്വാഗതം പറഞ്ഞു . ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം, മണ്ഡലം സെക്രട്ടറി ഇസ്മയിൽ മുഗ്ലി, ട്രഷറർ അബ്ദുൽ രഹ് മാൻ കമ്പള ബായാർ, അബൂബക്കർ ഹാജി പെറുവാടി,സവാദ് ബന്തിയോട്, സക്കീർ കമ്പാർ,ഫാറൂഖ് സീതാംഗോളി, ഹുസ്സൈൻ ഖാദർ ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു.

അബുദാബി കെ എo സി സി നൽകിയ സ്വീകരണത്തിന് ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ നന്ദിയും പറഞ്ഞു.

NO COMMENTS