അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നിന്ന് വിരമിച്ചു

310

ന്യൂഡല്‍ഹി: അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നിന്ന് വിരമിച്ചു. ഞായറാഴ്ചയാണ് ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപിച്ചത്. നാഷണല്‍ റൈഫിള്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ബിന്ദ്ര വിരമിക്കല്‍ പ്രഖ്യാപിച്ചത്.യുവതലമുറയ്ക്ക് ബാറ്റണ്‍ കൈമാറേണ്ട സമയമായെന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച്‌ കൊണ്ട് ബിന്ദ്ര പറഞ്ഞു. ഇന്ന് തനിക്ക് ഏറെ വൈകാരികമായ ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര.
2008ലെ ബീജിംഗ് ഒളിംപിക്സിലാണ് ബിന്ദ്ര സ്വര്‍ണ മെഡല്‍ നേടിയത്. 2000ലെ സിഡ്നി ഒളിംപിക്സ് മുതല്‍ മൂന്ന് ഒളിംപിക്സുകളില്‍ ഷൂട്ടിംഗ് ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുണ്ട് ബിന്ദ്ര.എന്നാല്‍ റിയോ ഒളിംപിക്സില്‍ ബിന്ദ്രയുടെ പ്രകടനം നിരാശപ്പെടുത്തി

NO COMMENTS

LEAVE A REPLY