തൃണമുല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ ഗുരുതര പരിക്ക്

205

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനും തൃണമുല്‍ കോണ്‍ഗ്രസ് എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ ഗുരുതര പരിക്ക്. മുര്‍ഷിദാബാദില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. അഭിഷേക് ബാനര്‍ജിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെതുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഭിഷേകിനെ ബെല്ലെ നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും തോളിനുമാണ് പരിക്കേറ്റിരിക്കുന്നത്. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് അഭിഷേക്.

NO COMMENTS

LEAVE A REPLY