അ​ഭി​മ​ന്യു​വി​നാ​യി കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച സ്മാ​ര​ക​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​നം ത​യ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി.

204

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ല്‍ കൊ​ല്ല​പ്പെ​ട്ട എ​സ്‌എ​ഫ്‌ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​നാ​യി കോ​ള​ജി​ല്‍ സ്ഥാ​പി​ച്ച സ്മാ​ര​ക​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​നം ത​യ​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് നി​ര്‍​മാ​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കെ​എ​സ്‌​യു​വാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ചത്.വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​തേ​സ​മ​യം, വി​വാ​ദ​ത്തി​ല്‍ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ണ്ടെ​ന്നാ​ണ് എ​സ്‌എ​ഫ്‌​ഐയുടെ നി​ല​പാ​ട്.

NO COMMENTS