അഭിലാഷ് ടോമിയുടെ ആരോഗ്യ നില തൃപ്തികരം ; ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ എത്തുമെന്ന് നാവികസേന

156

കൊച്ചി : പായ്ക്കപ്പല്‍ സഞ്ചാരത്തിടെ പരിക്കേറ്റ അഭിലാഷ് ടോമി ഒരാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ എത്തുമെന്ന് നാവികസേന. ഫ്രഞ്ച് അധീനതയിലുള്ള ആംസ്റ്റര്‍ഡാം ദ്വീപിലാണ് അഭിലാഷ് ടോമി ഇപ്പോഴുള്ളത്‌. നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സത്പുര ആംസ്റ്റര്‍ഡാം ദ്വീപില്‍ നാളെയെത്തും. നാളെത്തന്നെ അഭിലാഷ് ടോമിയുമായി തിരികെ മടങ്ങുമെന്നാണ് വിവരം. അഭിലാഷ് ടോമി യാത്രചെയ്ത പായ് വഞ്ചി അറ്റകുറ്റപ്പണി ചെയ്യാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയെന്നും നാവികസേന അറിയിച്ചു.

NO COMMENTS