ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

247

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയതുള്‍പ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഉത്തരവുകളും റദ്ദാക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യവസായ മേഖലയായി നടത്തിയ പ്രഖ്യാപനവും സര്‍ക്കാര്‍ ഓഹരി പങ്കാളിത്തവും എന്‍ഒസിയും റദ്ദാക്കിയിട്ടുണ്ട്. കൂത്തുപറന്പ് വെടിവയ്പില്‍ പരുക്കേറ്റ് കഴിയുന്ന പുഷ്പന് ധനസഹായവും പെന്‍ഷനും നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പാരിസ്ഥിതി പ്രശ്നം നേരിടുന്ന ആറന്മുളയെ കൈവിട്ടത്. ആറന്മുള അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.