ആംആദ്മി പാര്‍ട്ടി പഞ്ചാബ് ഘടകത്തില്‍ ഇത് രാജിക്കാലം.

196

ന്യൂഡല്‍ഹി : ആംആദ്മി പാര്‍ട്ടി പഞ്ചാബ് ഘടകത്തില്‍ ഇത് രാജിക്കാലം. ഒരാഴ്ച്ചയ്ക്കിടെ പഞ്ചാബിലെ രണ്ട് പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. പഞ്ചാബ് നിയമസഭാംഗവും പ്രമുഖ ആംആദ്മി നേതാവുമാ സുഖ്പാല്‍ ഖൈരയാണ് ഇന്ന് പാര്‍ട്ടി വിട്ടത്.

രണ്ട് ദിവസം മുമ്ബാണ് മുതിര്‍ന്ന നേതാവും നിയമസഭാംഗവുമായ എച്ച്‌ എസ് ഫുല്‍ക്ക രാജിവെച്ചത്. എച്ച.എസ് ഫുല്‍ക്കെയുടെ രാജി ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് അടുത്ത രാജി വാര്‍ത്ത കൂടി പുറത്തു വരുന്നത്. പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി വിട്ടാണ് ഖൈര രാജിവെച്ചത്.

ആം ആദ്മി പാര്‍ട്ടി അതിന്റെ അടിസ്ഥാന തത്വത്തില്‍ നിന്ന് വ്യതിചലിക്കുന്നുവെന്ന് ആരോപിച്ചാണ് ഖൈര രാജിവച്ചത്. കെജ്രിവാളിനെ വിമര്‍ശിച്ചതിന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഖൈരയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂലൈയില്‍ ഖൈരയെ പഞ്ചാബിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് പാര്‍ട്ടി നീക്കുകയും ചെയ്തിരുന്നു

NO COMMENTS