ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സര്‍ക്കാര്‍ പദവികളില്‍ നിന്ന് രാജിവച്ചു

454

ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാന്‍ സര്‍ക്കാര്‍ പദവികളില്‍ നിന്ന് രാജിവച്ചു. എല്ലാ സര്‍ക്കാര്‍ പദവികളില്‍ നിന്നും രാജിവയ്ക്കുന്നതായി വ്യക്തമാക്കി അമാനത്തുള്ള, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്ത് നല്‍കി. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരായ ആരോപണങ്ങളില്‍ മനംമടുത്ത് രാജിവയ്ക്കുന്നുവെന്നാണ് അമാനത്തുള്ളയുടെ വിശദീകരണം.ഡല്‍ഹി വഖഫ് ബോര്‍ഡിന്‍റെ അധ്യക്ഷനാണ് അമാനത്തുള്ള. താന്‍ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ ആയ ശേഷം മുന്‍ സര്‍ക്കാരിന്‍റെ അഴിമതികള്‍ താന്‍ തുറന്ന് കാട്ടിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് അമാനത്തുള്ള ആരോപിച്ചു. ചില ആളുകളെ തന്‍റെ പ്രവര്‍ത്തനം അസ്വസ്ഥപ്പെടുത്തുന്നു.അതിനാല്‍ തന്നെയും തന്‍റെ കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കുകയാണെന്നും ഖാന്‍ ആരോപിച്ചു.കഴിഞ്ഞ മാര്‍ച്ചിലാണ് ഖാന്‍ വഖഫ് ബോര്‍ഡിന്‍റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. വഖഫ് ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ആരോപണവിധേയനാണ് അമാനത്തുള്ള. ആരോപണത്തില്‍ അമാനത്തുള്ളയ്്ക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ രാജി.

NO COMMENTS

LEAVE A REPLY