സിം കാര്‍ഡെടുക്കാന്‍ ആധാര്‍ മതി; വിരലടയാളം വേണ്ട

230

ദില്ലി: മൊബൈല്‍ സിം കാര്‍ഡിന് ആധാര്‍ മാത്രം മതിയെന്നും വിരലടയാളം വേണ്ടെന്നും യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് മാത്രമേ ആധാര്‍ ഉപയോഗിക്കാവൂ. ഇത് ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കും. സൈബര്‍ സുരക്ഷാ വെല്ലുവിളികളെ നേരിടാന്‍ ആധാര്‍ കാര്‍ഡിലെ സുരക്ഷ സവിശേഷതകള്‍ കൂട്ടും. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തിക്കുന്ന പദ്ധതിയിലൂടെ 49,000 കോടി രൂപ ലാഭിക്കാന്‍ കേന്ദ്രസര്‍ക്കാരിനായി. അഞ്ച് വര്‍ഷത്തിനിടെ 400 കോടി ആധാര്‍ ഇടപാടുകള്‍ നടന്നു. 4.47 കോടി പേര്‍ ആധാര്‍ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങിയെന്നാണ് കണക്ക്. ആധാര്‍ കാര്‍ഡ് സുരക്ഷിതമാണെന്നും യൂണീക്ക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഉറപ്പ് നല്‍കി. ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്തതായി ഒരു ഒറ്റപ്പെട്ട പരാതി മാത്രമാണ് കിട്ടിയത്.

NO COMMENTS

LEAVE A REPLY