ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കേണ്ട സമയം നീട്ടി

218

ന്യൂഡൽഹി : ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം കേന്ദ്രസർക്കാർ നീട്ടി. അടുത്ത വർഷം മാർച്ച് 31 വരെയാണ് സമയം വർദ്ധിപ്പിച്ചിരിക്കുന്നത്. ഉത്തരവ് അൽപസമയത്തിനകം കേന്ദ്രസർക്കാർ പുറത്തിറക്കും. ജൂലൈ ഒന്നുമുതൽ നികുതി അടയ്ക്കുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാക്കിയിരുന്നു എന്നാൽ ഇതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല. ഹർജി പരിഗണിച്ച ഈ സാഹചര്യത്തിൽ ഇതിൻറെ സമയം ജൂലൈ 31 വരെ നീട്ടിയിരുന്നു എന്നാൽ ഇപ്പോൾ കേസിലെ വിധി വൈകുന്ന സാഹചര്യത്തിൽ അടുത്തവർഷം മാർച്ച്‌ 31 വരെ സമയപരിധി നീട്ടാനാണ് കേന്ദ്ര സർക്കാരിൻറെ നിർദ്ദേശമെന്നുമാണ് ഔദ്യോഗിക വിശദീകരണം

അഭിജിത്ത് നെറ്റ് മലയാളം.

NO COMMENTS