എല്‍പിജി സബ്സിഡി വേണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍

164

ന്യൂഡല്‍ഹി • പാചക വാതകത്തിന് (എല്‍പിജി) സബ്സിഡി വേണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആധാര്‍ എടുക്കാത്തവര്‍ക്ക് അതിന് നവംബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ആധാര്‍ അപേക്ഷിച്ചിട്ടും കിട്ടാത്തവര്‍ക്ക് അപേക്ഷയുടെ കോപ്പിയും മറ്റു തിരിച്ചറിയല്‍ രേഖകളും വേണം. ഒരു കുടുംബത്തിന് വര്‍ഷം 12 സിലിണ്ടറുകളാണ് സബ്സിഡിയോടെ ലഭിക്കുക.