പെന്‍ഷനും ഇപിഎഫ് പിന്‍വലിക്കലും ആധാറുമായി ബന്ധിപ്പിക്കും

293

ന്യൂഡല്‍ഹി • എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്‌ഒ) പിഎഫ് പിന്‍വലിക്കുന്നതിനും പെന്‍ഷന്‍ നിശ്ചയിക്കുന്നതിനും ആധാര്‍ നമ്ബറുമായി ബന്ധിപ്പിച്ചുള്ള ഓണ്‍ലൈന്‍ സേവനം ഈ സാമ്ബത്തികവര്‍ഷം അവസാനത്തോടെ ആരംഭിക്കും.ഇപിഎഫ്‌ഒയ്ക്കു കീഴിലെ നാലുകോടി അംഗങ്ങള്‍ക്കു സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാന്‍ ഇതുപകരിക്കുമെന്നു സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ വി.പി.ജോയ് പറഞ്ഞു. നിലവില്‍ ഒന്നര കോടി ഇപിഎഫ് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ബാക്കിവരുന്ന രണ്ടര ലക്ഷം അക്കൗണ്ടുകള്‍കൂടി ഇപ്രകാരം ചെയ്തശേഷം 2017 മാര്‍ച്ച്‌ 31നു പദ്ധതി നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്.