ആറ് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.

277

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയായ യുവാവിനെ പിടികൂടിയത്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് ട്രെയിനില്‍ കൊണ്ടുവരികയായിരുന്നു ആറ് കിലോ കഞ്ചാവ് പിടികൂടിയത്.

ആന്ധ്രാപ്രദേശില്‍ നിന്ന് കണ്ണൂരിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. സംഭവത്തില്‍ കണ്ണൂര്‍ പെരിങ്ങോം സ്വദേശി ഷബീര്‍ ആണ് പിടിയിലായത്. പരിശോധനക്കിടെ ആര്‍പിഎഫിന്‍റെ പിടിയിലാകുമെന്ന് ഉറപ്പായ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.

ആന്ധ്രയില്‍ നിന്ന് കോയമ്ബത്തൂരില്‍ ഇറങ്ങി ട്രെയിന്‍ മാറി കയറിയ പ്രതി പാലക്കാട് എത്തിയപ്പോഴാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് ഏകദേശം ആറ് ലക്ഷം രൂപയോളം വിപണി വിലയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.ആര്‍പിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജില്ലയിലൂടെ കഞ്ചാവ് കടത്തല്‍ വ്യാപകമായ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ച്‌ പരിശോധന ശക്തമാക്കിയിരിക്കുകയാണ് എക്സൈസും പൊലീസും.

NO COMMENTS