മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീയെ യുവാവ് അടിച്ചു പരിക്കേല്‍പ്പിച്ചു.

23

തിരുവനന്തപുരം : കോവളത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീയെ യുവാവ് അടിച്ചു പരിക്കേല്‍പ്പിച്ചു. ഇയാളെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. കോവളം കമുകിന്‍കുഴി വസന്തനിവാസില്‍ പ്രവീണിനെ(37) യാണ് പോലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് വെങ്ങാനൂരിലാണ് സംഭവം. മഹിളാ അസോസിയേഷന്‍ പരിപാടിയില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് പോകുമ്ബോഴായിരുന്നു അതുവഴിയെത്തിയ പ്രവീണ്‍, സ്ത്രീയെ ആക്രമിച്ചത്. പരിക്കേറ്റ ഇവര്‍ ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്ബോള്‍ വീണ്ടും വാഹനം തടഞ്ഞ് അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു .

NO COMMENTS