ഖത്തർ ലോകകപ്പ് ; എക്വഡോറിന് തകർപ്പൻ ജയം

31

ദോഹ: ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ എക്വഡോറിന് തകർപ്പൻ ജയം. ഗ്രൂപ്പ് എയിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ആതിഥേയമായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് എക്വഡോർ പരാജയപ്പെടുത്തിയത്.

ഇരട്ട ഗോളുകൾ നേടി ക്യാപ്റ്റൻ എന്നൊ വലൻസിയാണ് എക്വഡോറിനായി തി ളങ്ങിയത്. മൂന്നാം മിനിറ്റിൽ തന്നെ എന്നെർവലൻ സിയ പന്ത് വലയിലെത്തിക്കുന്നത്. കണ്ടാണ് മത്സരത്തിന് തുടക്കമായത് എന്നാൽ വാർ പരിശോധിച്ച റഫറി ഗോൾ നിഷേധിക്കുക യായിരുന്നു. പന്ത് സ്വീകരിക്കുന്ന സമയത്ത് വലൻസിയ ഓഡ് പൊസിഷനിലായിരുന്നു.എന്നാൽ 16-ാം മിനിറ്റിൽ വലൻസിയ തന്നെ എക്വഡോറിനെ മുന്നിലെത്തിച്ചു.

പന്തുമായി ബോക്സിലേക്ക് കയറിയ വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് വീഴ്ത്തിതിനു പിന്നാലെ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടി. കിക്കെടുത്ത താരത്തിന് പിഴച്ചില്ല. ഖത്തർ ലോകകപ്പിലെ ആദ്യ ഗോൾ കുറിച്ച് വലൻസിയ എക്വഡോറി നെ മുന്നിലെത്തിച്ചു.

NO COMMENTS