സൗരോര്‍ജ്ജ നിലയം സ്ഥാപിക്കാം

21

കാസര്‍കോട് : ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.buymysun.com പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം.

ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്‌സിഡിയും അധികമായി വരുന്ന 10 കിലോവാട്ട് വരെയുളള നിലയങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭ്യമാകും.

മുന്‍ഗണനാ ക്രമമനുസരിച്ച് സാധ്യത പഠനം നടത്തിയാകും നിലയങ്ങള്‍ സ്ഥാപിക്കുക. ആവശ്യമായ വൈദ്യുതി ഉപയോഗിച്ചതിനു ശേഷം അധിക വൈദ്യുതി ശൃംഖലയിലേക്ക് നല്‍കുന്നതിലൂടെ വൈദ്യുത ബില്ലില്‍ ഗണ്യമായ കുറവ് വരുത്താനാകുമെന്നതാണ് ഓണ്‍ഗ്രിഡ് സൗരവൈദ്യുത നിലയങ്ങളുടെ പ്രത്യേകത.

ടോള്‍ ഫ്രീ നമ്പര്‍ 1800 425 1803, അനെര്‍ട്ട് കാസറകോട് ജില്ലാ ഓഫീസ് ഫോണ്‍ 04994 230944, 9188119414 ലും ലഭ്യമാകും.

NO COMMENTS