തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ എംഎല്‍എ എന്‍ എന്‍. ഷംസീറിനും പി.പി. ദിവ്യക്കുമെതിരെ കേസെടുത്തു

272

കണ്ണൂര്‍: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ തലശ്ശേരി എംഎല്‍എ എന്‍.എന്‍. ഷംസീറിനും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തു.
അടുത്ത മാസം 27ന് ഹാജരാകാന്‍ ഇരുവര്‍ക്കും കമ്മിഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കമ്മിഷന്‍ ചെയര്‍മാന്‍ പി.എന്‍. വിജയകുമാറിന്റെ ഉത്തരവിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കുട്ടിമാക്കൂല്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തലിറങ്ങിയ ശേഷമാണ് ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി രാജന്റെ മകള്‍ അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചത്.