ഏ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

225

തിരുവനന്തപുരം: ലൈംഗികചുവയുള്ള സംഭാഷണം പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തില്‍ ഗതാഗത മന്ത്രിസ്ഥാനം രാജിവച്ച ഏ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ്ഹൗസിൽ കൂടിക്കാഴ്ച നടത്തി. ഫോൺസംഭാഷണം പുറത്തുവന്ന സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. മാതൃകാപരമായ നടപടിയാണ് ഇക്കാര്യത്തിൽ ആവശ്യമെന്നും ശശീന്ദ്രൻ പറഞ്ഞു. ഏ.കെ. ശശീന്ദ്രന്‍റെ രാജിക്കിടയാക്കിയ ഫോണ്‍ സംഭാഷണത്തെ കുറിച്ച് ഇന്ന് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY