കോടതിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത് നിയമാനുസൃതം ; എ.കെ ബാലന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

180

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ പ്രതികളെ കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്തതിനെ ന്യായീകരിച്ച്‌ നിയമമന്ത്രി എ.കെ ബാലന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത ഏറെ ആശ്വാസകരമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും ക്വൊട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തെയും ഈ സര്‍ക്കാര്‍ വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കോടതിയില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ വിവാദം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവര്‍ ആരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നുവെന്ന് കേരള ജനത തിരിച്ചറിയുന്നുണ്ടണ്. ക്രിമിനലുകള്‍ക്ക് അഭയകേന്ദ്രമായി കോടതി മുറികളെ മാറ്റാന്‍ അനുവദിക്കില്ല. പോലീസ് നടപടി പൂര്‍ണ്ണമായും നിയമാനുസൃതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY