നടി ആക്രമിക്കപ്പെട്ട സംഭവം : കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്ന്‍ എ.കെ.ബാലന്‍

235

കോഴിക്കോട് : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റം ചെയ്തത് ദൈവമാണെങ്കിലും പിടികൂടുമെന്ന്‍ സിനിമാമന്ത്രി എ.കെ.ബാലന്‍. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. കേസിൽ ഉൾപ്പെട്ടിട്ടുള്ളത് എത്ര വമ്പൻമാരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് അന്വേഷണ സംഘത്തിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സിനിമാ മേഖലയിലുള്ളവർക്കും പങ്കുണ്ടെന്നുള്ള സൂചനയാണ് മന്ത്രിയുടെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്. ചില സിനിമാ പ്രവർത്തകരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് നേരത്തേതന്നെ റിപ്പോർട്ടുണ്ടായിരുന്നു. സിനിമാ മേഖലയിൽ അംഗീകരിക്കാനാകാത്ത ഒട്ടേറെ പ്രവണതകളുണ്ട്. അതിനു സിനിമാ പ്രവര്‍ത്തകരുടെ സഹായത്തോടെ തന്നെ അവസാനം കാണും. മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY