ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി വിധി ചരിത്രപരമെന്ന് എ.കെ ആന്റണി

205

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരത്തെ എല്ലാ മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതി വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.കോടതി വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. ചരിത്രപരമായ വിധിയാണ് കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. വിപ്ലകരമായ ഈ വിധിയെ കേരള സമൂഹം പൂര്‍ണമായും സ്വാഗതം ചെയ്യുമെന്നാണ് വിശ്വാസമെന്നും ആന്റണി പറഞ്ഞു. കോടതിവിധി നടപ്പാക്കുമെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ബാറുകളൊന്നും നടത്തുന്നത് സര്‍ക്കാരല്ലെന്നും സ്വകാര്യ വ്യക്തികളാണ് നടത്തുന്നതെന്നും അതുകൊണ്ട് വിധി സര്‍ക്കാരിനെ നേരിട്ട് ബാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY