കൊട്ടിയൂര്‍ ബലാല്‍സംഗകേസ് : വൈദികനെന്ന പരിഗണന പ്രതിക്ക് നല്‍കകേണ്ടതില്ലെന്ന് എ.കെ ആന്‍റണി

234

ദില്ലി : കൊട്ടിയൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച വൈദീകനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തനസമിതി അംഗം എ.കെ ആന്‍റണി. വൈദികനെന്ന പരിഗണന ബലാത്സംഗക്കേസ് പ്രതിക്ക് നല്‍കകേണ്ടതില്ല. കടുത്ത ക്രിമിനലിനെപ്പോലെ പ്രതിയെ കൈകാര്യം ചെയ്യണം. സ്ത്രീകളെ അക്രമിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും കുറ്റവാളികളെ ശിക്ഷിച്ചാല്‍ മാത്രമേ മാറ്റം ഉണ്ടാകൂ എന്നും ആന്റണി പറഞ്ഞു. സംസ്ഥാനത്തെ മദ്യ നയത്തെ കുറിച്ച്‌ പ്രതികരിച്ച ആന്റണി പൂട്ടിയ ഒരു ബാറും തുറക്കാന്‍ അനുവദിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY