സുധീരനെതിരെ എ,ഐ ഗ്രൂപ്പുകളുടെ പരാതി

277

തിരുവനന്തപുരം ∙ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ എ,ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരായ പരാമര്‍ശത്തിലാണ് പരാതി.

ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പോയത് ശരിയായില്ലെന്നാണ് സുധീരൻ പറഞ്ഞത്‍. ഇത് ജനങ്ങളില്‍ തെറ്റായ സന്ദേശം ഉണ്ടാക്കി. കുറച്ചുകൂടി ഔചിത്യബോധം കാണിക്കണമായിരുന്നു. കഴിഞ്ഞ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ നിര്‍ത്തിയ വ്യക്തിയാണ് ബിജു രമേശെന്നും സുധീരന്‍ പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY